ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് ; കണ്ണൂർ രണ്ടാം സ്ഥാനത്ത്, അഞ്ചു മാസത്തിനിടെ കണ്ണൂരിൽ പണം നഷ്‌ടപ്പെട്ടത് 800 പേർക്ക്


കണ്ണൂർ :- ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ അഞ്ചു മാസത്തിനിടെ കണ്ണൂരിൽ പണം നഷ്‌ടപ്പെട്ടത് 800 പേർക്ക്. വിവിധ സംഭവങ്ങളിലായി നഷ്‌ടമായത് 15 കോടി രൂപ. ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് ഏറ്റവുമധികം നടക്കുന്ന ജില്ല തൃശൂരാണെങ്കിൽ രണ്ടാം സംസ്‌ഥാനത്ത് കണ്ണൂരാണ്. കണ്ണൂർ സിറ്റി, റൂറൽ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനു കീഴിൽ ജനുവരി മുതൽ മേയ് വരെ 54 തട്ടിപ്പുകേസുകളാണ് റജിസ്‌റ്റർ ചെയ്തിരിക്കുന്നത്. ഓൺലൈനിലൂടെ പലതരം തട്ടിപ്പുകൾ രാജ്യത്തുടനീളം നടക്കുന്നുണ്ടെങ്കിലും കണ്ണൂരിൽ ഏറ്റവുമധികം നടക്കുന്നത് ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പുകളാണ്. 

സിറ്റി സൈബർ സ്റ്റേഷനിൽ നൽകിയ 420 പരാതികളിൽ 90 ശതമാനവും ട്രേഡിങ് തട്ടിപ്പുകളായിരുന്നു. ഇതിൽ 25 എണ്ണത്തിൽ മാത്രമാണ് കേസെടുത്തത്. പരാതിക്കാരിൽ ഭൂരിഭാഗം പേരും കേസുമായി പോകാൻ താൽപര്യപ്പെടുന്നില്ല. സമൂഹത്തിൽ ഉന്നത സ്ഥാനത്തു നിൽക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നവരിൽ കൂടുതലും. അതുകൊണ്ടുതന്നെ മാനഹാനിയോർത്ത് കേസുമായി നടക്കാൻ താൽപര്യം കാണിക്കില്ല.



Previous Post Next Post