കൊളച്ചേരി :- കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം കരസ്ഥമാക്കിയ ഡോ.ആർ ശ്യാം കൃഷ്ണനെ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
ശ്യാം കൃഷ്ണൻ്റെ സ്വവസതിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ ചേലേരി ഉപഹാരം സമർപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്മ എം ,വാർഡ് മെമ്പർ അശ്രഫ്,മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് രജീഷ് എം, ടിൻ്റു സുനിൽ, റൈജു പി വി, കലേഷ് ചേലേരി, നിഥുൽ, ശ്രീജേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.