ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടേയും മയ്യിൽ മണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു


കൊളച്ചേരി :- ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടേയും മയ്യിൽ മണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ യോഗാദിനാചരണം നടത്തി. ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ഉദ്ഘാടനം ചെയ്തു. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീത വി.വി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രിയമ്മ, കേശവൻ.ടി, പ്രതീപൻ , ചന്ദ്രഭാനു കെ.പി, ബിജു.പി എന്നിവർ സംസാരിച്ചു.



Previous Post Next Post