തിരുവനന്തപുരം :- ആലത്തൂരില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രി സ്ഥാനമൊഴിഞ്ഞ കെ.രാധാകൃഷ്ണൻ്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കി. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നത് മാറ്റാനാണ് തീരുമാനം.
കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷത ബോധവും സൃഷ്ടിക്കുന്നതിനാലാണ് പേര് മാറ്റം. പുതിയ ഉത്തരവ് അനുസരിച്ച് കോളനികൾ ഇനി നഗർ എന്ന് അറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.