പള്ളിപ്പറമ്പിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു ; അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ


പള്ളിപ്പറമ്പ് :- കായിച്ചറ,പള്ളിപ്പറമ്പ് എ.പി സ്റ്റോർ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഈ പരിസരപ്രദേശത്ത് നാലുപേർക്ക് കഴിഞ്ഞദിവസം തെരുവ് നായികളുടെ കടിയേറ്റിരുന്നു. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. നായ്ക്കൾ വീട്ടിൽ നിന്നും ചെരുപ്പുകളും മറ്റ് സാധനങ്ങളും കടിച്ചുകൊണ്ടുപോകുന്നതും പതിവാണ്.

വിദ്യാർത്ഥികൾക്ക് ഉൾപ്പടെ ഇപ്പോൾ പുറത്തിറങ്ങാൻ ഭയമാണ്. കൂടുതൽ ഗൗരവമാകുന്നതിന് മുന്നേ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post