ചേലേരി :- ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. AlDWA മയ്യിൽ AC എക്സി. അംഗം പി.വി നിഷിത ഉദ്ഘാടനം ചെയ്തു. പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
പുകസ സംസ്ഥാന കൗൺസിൽ അംഗം ശൈലജ തമ്പാൻ അനുമോദന പ്രസംഗം നടത്തി. ഇ.കെ അജിത ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ബിന്ദു വി.വി സ്വാഗതവും ദീപ പി.കെ നന്ദിയും പറഞ്ഞു.