കൊളച്ചേരി പഞ്ചായത്ത് തല പ്രവേശനോത്സവം മാലോട്ട് എ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു

 


മാലോട്ട്:-കൊളച്ചേരി പഞ്ചായത്ത്തല പ്രവേശനോത്സവം മാലോട്ട് എ എൽ പി.സ്കൂളിൽ   കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ കെ അജിത അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  സജ്മ എം. നിർവഹിച്ചു. കുട്ടികൾക്കുള്ള  പഠനോപകരണക്കിറ്റ് വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ .കെ.ബാലസുബ്രഹ്മണ്യം നിർവഹിച്ചു. പരിപാടിയിൽ പി.ടി.എ.പ്രസിഡണ്ട് പി.വേലായുധൻ , സ്കൂൾ മാനേജർ എം വി.ബാലകൃഷ്ണൻ , മദർ പി.ടി.എ.പ്രസിഡണ്ട് ഹഫ്സത്ത് പി.വി. CRC കോർഡിനേറ്റർമാരായ  ബിജിന ഷാഗിൽ, ആശാ ലക്ഷ്മി , മുൻ പ്രധാനധ്യാപകരായ.ടി.പി. കുഞ്ഞഹമ്മദ് മാസ്റ്റർ, എം.വി.കോമളവല്ലിടീച്ചർ, അധ്യാപകരായ അനിത എ.പി.കെ. ഹർഷ സി. സ്വാഗതവും രമ്യ കെ.ഒ.നന്ദിയും പറഞ്ഞു.




Previous Post Next Post