കയരളം നോർത്ത് എ.എൽ.പി. സ്കൂളും മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ കൃഷിഭവനും ചേർന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

 



മയ്യിൽ:-കയരളം നോർത്ത് എ.എൽ.പി. സ്കൂളും മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ കൃഷിഭവനും ചേർന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ പി സുചിത്ര തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പ്രമോദ്, അസിസ്റ്റന്റുമാരായ സി ബിനോജ്, പി വി അഖിൽ, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ശാലിനി, പ്രധാനധ്യാപിക എം ഗീത എന്നിവർ സംസാരിച്ചു. ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങളും നടന്നു.

Previous Post Next Post