പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സയിൽ സമസ്ത സ്ഥാപകദിനം ആചരിച്ചു


പള്ളിപ്പറമ്പ് :- സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ 98ാം സ്ഥാപക ദിനത്തിനോടനുബന്ധിച്ച് പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സയിൽ സ്ഥാപകദിനാചരണം നടത്തി. പതാക ഉയർത്തലും പ്രാർത്ഥന സംഗമവും നടന്നു.

പാലത്തുങ്കര മൂരിയത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി.എം മുസ്തഫ പതാക ഉയർത്തി. പഴയ പള്ളിയിൽ വെച്ചുനടന്ന പ്രാർത്ഥന ഉദ്ബോധന സദസ്സിന് സദർ മുഅല്ലിം അബ്ദുൽറസാഖ് ലത്തീഫി നേതൃതം നൽകി. മഹല്ല് സെക്രട്ടറി കെ.കെ മുസ്തഫ, പ്രസംഗിച്ചു.മദ്രസ്സ മുഅല്ലിമുകളും മദ്രസ -ദർസ് വിദ്യാർത്ഥികളും പങ്കെടുത്തു.

Previous Post Next Post