ചെക്കിക്കുളം :- ചൊവ്വാഴ്‌ച മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ വെച്ച് സ്‌കൂട്ടർ യാത്രികനായ സുറൂറിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ പിടിയിലായി.
പാണത്തൂർ സ്വദേശികളായ എസ്.കെ റിയാസ്, ജോബിഷ്, എസ്.കെ ഷമാസ്, എസ്.കെ അമർ, ഉനീസ് അൻസാരി എന്നിവരെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. സുറൂറിനെ പ്രതികൾ വഴിയിൽ ഇറക്കി ബസ്സിൽ കയറ്റി വിട്ടിരുന്നു.