മയ്യിൽ :- സംസ്ഥാന ആരോഗ്യ വകുപ്പും മയ്യിൽ സി.എച്ച്.സിയും ചേർന്ന് കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ കുട്ടികൾക്കായി പേവിഷബാധയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മയ്യിൽ സിഎച്ച്സിയിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് എം.പി പ്രസീത ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. വി.സി മുജീബ് അധ്യക്ഷനായി. എ.ഒ ജീജ, കെ.വൈശാഖ്, കെ.ടി ഖദീജ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക എം.ഗീത സ്വാഗതവും എം.പി നവ്യ നന്ദിയും പറഞ്ഞു.