ബിരുദാനന്തര ബിരുദ കോഴ്സിന്റെ രണ്ടാംസെമസ്റ്റർ പരീക്ഷ തുടങ്ങും മുൻപ് മൂന്നാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങാൻ നിർദേശം


കരിവെള്ളൂർ :- ബിരുദാനന്തര ബിരുദ കോഴ്സിന്റെ രണ്ടാംസെമസ്റ്റർ പരീക്ഷ തുടങ്ങും മുൻപ് മൂന്നാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങാൻ കണ്ണൂർ സർവകലാശാല. ജൂൺ 20- നാണ് കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ പി.ജി രണ്ടാം സെമസ്റ്റർ പരീക്ഷ തുടങ്ങുന്നത്. ജൂലായ് 10 വരെ പരീക്ഷ നീളും. പ്രായോഗിക പരീക്ഷ ആവശ്യമുള്ള വിഷയങ്ങളിൽ പിന്നെയും 10 ദിവസമെങ്കിലും വേണം. ജൂലായ് 20 ആകുമ്പോൾ മാത്രമേ രണ്ടാംസെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷാ നടപടിക്രമങ്ങൾ അവസാനിക്കൂ. എന്നാൽ ജൂൺ 18-ന് മൂന്നാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങണമെന്നാണ് സർവകലാശാല രജിസ്ട്രാറുടെ ഉത്തരവ്. 

ഫലത്തിൽ ആദ്യത്തെ ഒരു മാസം മൂന്നാംസെമസ്റ്റർ വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭിക്കാനുള്ള സാഹചര്യമില്ല. മാത്രമല്ല, മൂന്നാംസെമസ്റ്റർ വിദ്യാർഥികളുടെ സിലബസും ഇതുവരെ സർവകലാശാല ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. രേഖകൾ പ്രകാരം ജൂൺ 18- ന് ക്ലാസുകൾ തുടങ്ങിയാൽ ഒക്ടോബറിൽ പരീക്ഷ നടത്താനും സാധ്യതയുണ്ട്. ചുരുങ്ങിയ പഠനദിവസങ്ങൾ മാത്രം ലഭിച്ച് പരീക്ഷ എഴുതേണ്ടിവരുന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്.

Previous Post Next Post