ശ്രീകണ്ഠാപുരത്തെ ഒ.സി ചന്ദ്രൻ നമ്പ്യാർ നിര്യാതനായി


ശ്രീകണ്ഠാപുരം :- ശ്രീകണ്ഠാപുരത്തെ ഒ.സി ചന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി.  കോട്ടൂരിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനും, സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രവർത്തകനും, റിട്ട. അഗ്രിക്കൾച്ചർ ഓഫീസറുമാണ്. കേരള റിട്ട. ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്, ജനശ്രീ ബ്ലോക്ക് ചെയർമാൻ, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് , ശ്രീകണ്ഠാപുരം മുത്തപ്പൻ ക്ഷേത്രത്തിൻ്റെ സ്ഥാപക അംഗം, ലക്ഷ്മി റാം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക പ്രസിഡൻ്റ്, സീനിയർ സിറ്റിസൺ ഫോറം കോട്ടൂർ യൂണിറ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 ഭാര്യ:- എ കെ വിജയലക്ഷമി

മക്കൾ : അമ്പിളി എ.കെ (അധ്യാപിക, ദേശമിത്രം യു പി സ്കൂൾ ചേടിച്ചേരി ), ആനന്ദ് എ.കെ (അധ്യാപകൻ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ, AHSTA ജില്ലാ സെക്രട്ടറി).

 മരുമക്കൾ : രാജേഷ് മയ്യിൽ (റിട്ട. മിലിറ്ററി ) പ്രിയങ്ക.പി (അസി. പ്രൊഫസർ എം ജി കോളേജ് ഇരിട്ടി)

സഹോദരങ്ങൾ : ഒ.സി സാവിത്രി അമ്മ മലപ്പട്ടം, ഒ.സി വാസുദേവൻ റിട്ട.യുഡി ക്ലർക്ക് പഞ്ചായത്ത്, ഒ.സി ശ്രീധരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ കൊളച്ചേരി യു.പി സ്കൂൾ), ഒ.സി മോഹനൻ മലപ്പട്ടം (റിട്ട. കൃഷി ഓഫീസർ), ഒ.സി മനോഹരൻ (റിട്ട. പ്രിൻസിപ്പൾ, മലപ്പട്ടം ഹയർ സെക്കന്ററി സ്ക്കൂൾ), പരേതനായ ഡോ. സി.ശശിധരൻ മാസ്റ്റർ (കയരളം) 

സംസ്കാരം ഇന്ന് ജൂൺ 14 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post