പള്ളിപ്പറമ്പ് ഹിദായത്ത് സ്വിബിയാൻ ഇംഗീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഹിദായത്ത് സ്വിബിയാൻ ഇംഗീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. വർണാഭമായ അലങ്കാരങ്ങളും, മധുര വിതരണത്തോടു കൂടിയും അധ്യാപകരും ജീവനക്കാരും കുട്ടികളെ വരവേറ്റു. ഡോ.താജുദ്ധീൻ വാഫി അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശരീഫ് മാസ്റ്റർ വിശിഷ്ടാതിഥിയായി.

പി.ടി.എ പ്രസിഡന്റ് മുസ്തഫ , സ്കൂൾ അധ്യാപകൻ മുരളീധരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാനധ്യാപിക ഉഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്ദു കെ.പി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Previous Post Next Post