പ്ലസ് വൺ സപ്ലിമെന്ററി പ്രവേശനം ജൂലൈ രണ്ടിന് ആരംഭിക്കും


തിരുവനന്തപുരം :- പ്ലസ് വൺ സപ്ലിമെന്ററി പ്രവേശന നടപടികൾ ജൂലൈ രണ്ടിന് ആരംഭിക്കും. സ്പോർട്‌സ് ക്വോട്ടയിലേക്കും എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി കോട്ടകളിലേക്കുമുള്ള സപ്ലിമെന്ററി പ്രവേശനം ജൂലൈ ഒന്നിന് അവസാനിക്കും. തുടർന്ന് ഈ ക്വോട്ടകളിൽ ഒഴിവുള്ള സീറ്റുകൾ കൂടി മെറിറ്റ് ക്വോട്ടയിലേക്കു മാറ്റിയ ശേഷമാകും 2 മുതൽ സപ്ലിമെൻ്ററി പ്രവേശന നടപടികൾ. 

ഓരോ സ്കൂളിലും  ഒഴിവുള്ള സീറ്റുകളടക്കം ഏകജാലക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും സേ പരീക്ഷ എഴുതി യോഗ്യത നേടിയവർക്കും പുതിയതായി അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം ലഭിക്കാത്തവർക്കും അപേക്ഷ തിരുത്തി നൽകാനും അവസരമുണ്ട്. ജൂലൈ 31ന് പ്രവേശനം പൂർത്തിയാകും.

Previous Post Next Post