യുവതി ചികിത്സാസഹായം തേടുന്നു


മയ്യിൽ :- കാൻസർ ബാധിച്ച് ഒരു കിഡ്‌നി എടുത്ത് കളയുകയും ലിവറിന് സർജറിയും ആവശ്യമായ യുവതി ലൈസി ബാസുമോട്ടറി  ചികിത്സാസഹായം തേടുന്നു. രണ്ടുമക്കൾ അടങ്ങുന്ന ഈ കുടുംബം വർഷങ്ങളായി എട്ടേയാറിന് സമീപമാണ് താമസം. യുവതിക്ക് വളരെ അടിയന്തിരമായി സർജറി നടത്തേണ്ടതുണ്ട്. ഭർത്താവ് ഉപേക്ഷിച്ച ഈ നിർധനരായ കുടുംബത്തിനെ സഹായിക്കാൻ മാറ്റാരുമില്ല. 

മകൻ പഠിക്കുന്ന കണ്ടക്കൈ എ.എൽ.പി സ്‌കൂളിന്റെ പേരിൽ കഴിയുന്ന സഹായം ചെയ്തെങ്കിലും ഇനിയും അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിൽ ആവശ്യമായിട്ടുണ്ട്. അതിനാൽ പൊതു ജനങ്ങളുടെ സഹായം ആവശ്യമാണ്. ഹെഡ്‌മാസ്റ്റർ & സ്റ്റാഫ് കൗൺസിൽ ചേർന്ന് പണം സ്വരൂപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് (Contact : 99615 01003, 9746132977) 

നിങ്ങളാൽ കഴിയാവുന്ന തുക താഴെകാണുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാവുന്നതാണ്.

Name : Laicy basumotari

Acc no : 42294088432

Ifsc : SBIN0071024

Gpay : 9101043673

Previous Post Next Post