കൊച്ചി :- യൂട്യൂബർമാരിൽ നിന്ന് നികുതി പിരിക്കാൻ ആദായനികുതിവകുപ്പ് കൂടുതൽ നടപടികളിലേക്ക്. യുട്യൂബർമാരുടെ വരുമാനസാധ്യതകളെല്ലാം അന്വേഷിച്ച് നികുതി ചുമത്താനാണ് തീരുമാനം. യുട്യൂബിൽനിന്നുള്ള വരുമാനം സംബന്ധിച്ച് കണക്കുണ്ടെങ്കിലും ലഭിക്കുന്ന പരസ്യവരുമാനം, വിദേശയാത്രകൾ, സമ്മാനങ്ങൾ തുടങ്ങിയവയൊന്നും യുട്യൂബർമാർ വെളിപ്പെടുത്താറില്ല. ഇങ്ങനെയും ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ടെന്നാണ് ആദായനികുതിവകുപ്പിൻ്റെ കണ്ടെത്തൽ.
ഇവരുടെയെല്ലാം കണക്കുകൾ സഹിതമുള്ള പട്ടിക തയ്യാറാക്കിയാകും നടപടികളിലേക്കു നീങ്ങുക. നേരത്തേ കേരളത്തിലെ യുട്യൂബർമാരുടെ വീടുകളിൽ ആദായനികുതിവകുപ്പ് നടത്തിയ റെയ്‌ഡിൽ 25 കോടി യോളം രൂപയുടെ നികുതി വെട്ടിപ്പും ഒരുരൂപ പോലും നികുതി അടയ്ക്കാത്തവരെയും കണ്ടെത്തിയിരുന്നു. നികുതി അടയ്ക്കേണ്ടത് സംബന്ധിച്ച് യുട്യൂബർമാർക്കിടയിൽ ബോധവത്കരണവും മുന്നറിയിപ്പും കൊടുത്തശേഷമാണ് പുതിയ നടപടികളിലേക്കു കടക്കുന്നത്