മാണിയൂർ:-കട്ടോളി നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം കട്ടോളി വാർഡിലെ 2023-24 വർഷത്തെ SSLC,+2 ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു.
ചട്ടുകപ്പാറ GHSS അദ്ധ്യാപകൻ അദ്ധ്യാപകൻ ശ്രീ. അനൂപ് ലാൽ സി. കെ ഉത്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് ശ്രീ. സി അരവിന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ. കെ. പി. ചന്ദ്രൻ ആശംസ പ്രസംഗം നടത്തി. അനുമോദനത്തിന് അർഹരായ വിദ്യാർത്ഥികൾ മറുമൊഴി രേഖപ്പെടുത്തി. സെക്രട്ടറി കെ. ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീമതി. എം. സി. വിനത നന്ദിയും രേഖപ്പെടുത്തി.