കൊളച്ചേരി: - യു.കെ.യിൽ നടന്ന ബിസിനസ്സ് ഓഫ് സയൻസ് കോൺഫറൻസിൽ ഇന്നൊവേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം കൊളച്ചേരി സ്വദേശിനിയായ അരുണിമ സഗുണന് . ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയിലൂടെ എങ്ങനെ പ്രകൃതി സുസ്ഥിരത ഉറപ്പാക്കാം എന്നതായിരുന്നു ആശയം.
യു.കെ. സാൽഫോർഡ് യൂണിവേഴ്‌സിറ്റിയിൽ എം.എസ്.സി.എ.ഐ.) വിദ്യാർഥിനിയാണ് അരുണിമ സഗുണൻ. ബാഗ്ലൂരിൽ IT കമ്പനിയിൽ സോഫ്റ്റ്വേർ ഇഞ്ചിനിയർ ആയി ജോലി ചെയ്യവേ പഠനത്തിനായാണ് UK യിൽ പോയത്.ബാഗ്ലൂർ NTTF ൽ ആണ് അരുണിമ പഠിച്ചത്.
മർച്ചൻ്റ് നേവിയിലെ ചേതസ്സ് സുരേഷിന്റെ ഭാര്യയാണ്.പെരുമാച്ചേരിയിലെ അരുണോദയത്തിൽ കെ.വി.സഗുണൻ്റെയും ലേഖയുടെയും മകളാണ്.