പകർച്ച ഇതരരോഗങ്ങളുടെ പ്രധാന കാരണം അനാരോഗ്യമായ ഭക്ഷണശീലം


കണ്ണൂർ :- രാജ്യത്തെ പകർച്ചയിതരരോഗങ്ങളുടെ 56.4 ശതമാനത്തിനുകാരണം അനാരോഗ്യമായ ഭക്ഷണശീലങ്ങളെന്ന് റിപ്പോർട്ട്. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഈ വസ്തുത വിവരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവും പിന്തുടർന്നാൽ മാത്രം 80 ശതമാനം പ്രമേഹത്തെയും തടയാനാവും. അമിതരക്തസമ്മർദവും ഹൃദ്രോഗവും വലിയൊരു പരിധിവരെ കുറയ്ക്കാനാവും. നാഷണൽ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ന്യൂട്രീഷൻ (എൻ.ഐ.എൻ) ആണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്.

നാരും പോഷകങ്ങളും കുറഞ്ഞ സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, അമിത ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവയാണ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. ഇത്തരം അനാരോഗ്യഭക്ഷണം കഴിക്കുമ്പോൾ അമിതകലോറി അകത്തെത്തുന്നതും സൂക്ഷ്മപോഷകങ്ങൾ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതും ഇരട്ടപ്രശ്നങ്ങളാണ്. കുട്ടികളിൽ തന്നെ പകർച്ച വ്യാധിയല്ലാത്ത രോഗങ്ങളുടെ സൂചന കണ്ടുതുടങ്ങുന്നതായി നാഷണൽ ന്യൂട്രീഷൻസർവേ പറയുന്നുണ്ട്. വിളർച്ചയ്ക്കും വഴി വെക്കുന്നു.

Previous Post Next Post