തലശ്ശേരി: ന്യൂമാഹി കോടിയേരി പാറാ ലിൽ രണ്ട് സി.പിഎം. പ്രവർ ത്തകർക്ക് വെട്ടേറ്റു. പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9.40-ഓടെയാണ് സംഭവം. മാഹി ചെമ്പ്രയിൽ നിന്ന് ആയുധവുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ് പരിക്ക്. സുജനേഷിന്റെ കൈ എല്ല് പൊട്ടി. തലക്കും വെട്ടേറ്റു. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കഴിഞ്ഞ ദിവസം മാഹി ചെറുകല്ലായിയിലെ സി.പി.എം ഓഫിസ് ആക്രമിക്കപ്പെട്ടിരുന്നു.