നാറാത്ത് :- പാമ്പുരുത്തിയിൽ സ്ഥാപിച്ച എസ്.ഡി.പി.ഐ കൊടിമരം നശിപ്പിച്ച നിലയിൽ. 16ാം സ്ഥാപകദിനാചരണത്തോട് അനുബന്ധിച്ച് കാദർ പീടികയ്ക്കു സമീപം സ്ഥാപിച്ച കൊടിമരമാണ് ഇരുട്ടിൻ്റെ മറവിൽ നശിപ്പിച്ചത്.
യാതൊരു സംഘർഷവുമില്ലാത്ത പ്രദേശത്ത് മനപൂർവം കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് സെക്രട്ടറി എം ഷൗക്കത്തലി പ്രസ്താവിച്ചു. ഇരുട്ടിൻ്റെ മറവിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ശക്തമായി നേരിടുമെന്നും ഷൗക്കത്തലി പ്രസ്താവിച്ചു.