INC വാരിയേഴ്‌സ് പള്ളിപ്പറമ്പിൻ്റെ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു

 



 

പള്ളിപ്പറമ്പ്:-INC വാരിയേഴ്‌സിന്റെയും ബൂത്ത് കോൺഗ്രസ്സ് പള്ളിപ്പറമ്പ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിച്ചുകൊണ്ടുള്ള "വിജയാരവം - 2024"  പരിപാടി പള്ളിപ്പറമ്പ് ഗവ: എൽ.പി സ്കൂളിൽ വെച്ച് നടന്നു

പളളിപ്പറമ്പ്:-SSLC, പ്ലസ് ടു, LSS, USS വിജയികളെ അനുമോദിച്ചു. മള്ഹറുൽ ഇസ്ലാം മദ്രസയിൽ നിന്ന് പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും പരിപാടിയിൽ അനുമോദിച്ചു. KPCC മെമ്പർ അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജീവ്‌ എ.പി മുഖ്യപ്രഭാഷണം നടത്തി. ഐ എൻ സി വാരിയേഴ്സ് അഡ്മിൻ റാഫി പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ് കോടിപ്പോയിൽ ബൂത്ത് പ്രസിഡണ്ട് കെ പി ശുക്കൂർ, കോൺഗ്രസ് സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്റമ്പ്, ആദിത്യൻ  എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ് സ്വാഗതവും നസീർ.പി  നന്ദിയും പറഞ്ഞു.

Previous Post Next Post