വളപട്ടണം :- 'ഇതാണ് പാത, ഇതാണ് വിജയം' എന്ന പ്രമേയത്തില്‍ വളപട്ടണം മന്ന റിഫ്ത ഹാളില്‍ എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ബിജെപിയെ ചെറുക്കുന്നതില്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് ആത്മാര്‍ഥതയില്ലെന്നതിന്റെ തെളിവാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയമെന്ന് അജ്മല്‍ ഇസ്മായില്‍ പറഞ്ഞു.
എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍, മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, റഹീം പൊയ്ത്തുംകടവ്, ഷഹർബാന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.പി മുസ്തഫ, ഷുക്കൂര്‍ മാങ്കടവ്, അബ്ദുല്ല മന്ന, ഇസ്മായില്‍, സി.ഷാഫി, റാഷിദ് പുതിയതെരു, കെ.വി മുബ്‌സീന എന്നിവർ പങ്കെടുത്തു.
ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടിയ കണ്ണൂരിന്റെ അഭിമാനമായ ഫൈസല്‍ പൊയ്ത്തുംകടവ്, ചെറുകഥാകൃത്തും എഴുത്തുകാരിയുമായ ഷമീമ വളപട്ടണം എന്നിവരെ ആദരിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തു.