കമ്പിൽ :- സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ആത്മകഥ "വിശ്വാസപൂർവ്വം" പ്രചരണാർത്ഥം SYS കമ്പിൽ സോൺ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. സോൺ പ്രസിഡന്റ് നസീർ സഅദി കയ്യങ്കോടിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി അംജദ് മാസ്റ്റർ പാലത്തുംകര ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഉവൈസ് തങ്ങൾ, ബഷീർ അർഷദി ആറളം, ഇക്ബാൽ ബാഖവി വേശാല, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, ഹസൻ സഅദി പാലത്തുംകര, അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്, ഷംസുദ്ദീൻ മാസ്റ്റർ പാറാൽ, ഉമർ സഖാഫി ഉറുമ്പിയിൽ അബ്ദുൽ അസീസ് മാസ്റ്റർ വേശാല, അഷ്റഫ് ചേലേരി, സവാദ് കടൂർ എന്നിവർ സംസാരിച്ചു.