കണ്ണൂർ :- ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ കണക്ക് പ്രകാരം അഞ്ചുവർഷത്തിനിടെ 1114 പേരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. 1834 പേർക്ക് വൈദ്യുതാഘാതമേറ്റു. വൈദ്യുതാഘാതമേറ്റ 325 മൃ ഗങ്ങളിൽ 322 എണ്ണം ചത്തു. 10 ആംപിയറോ അതിനു മുകളിലോ ഉള്ള ഷോക്കാണ് മാരകമാകുന്നത്. മഴക്കാലത്ത് വൈദ്യുത കമ്പി പൊട്ടിവീണ് 127 അപകടങ്ങളാണുണ്ടായത്. വീടുകളിലെ അപകടങ്ങളും കൂടിവരികയാണ്. 754 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു.
2023-24 (മാർച്ച് 31) വരെയുള്ള കണക്ക് പ്രകാരം 362 അപകടങ്ങളാണുണ്ടായത്. അശ്രദ്ധയും ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളുടെ ഉപയോഗവും പരിചരണവും കുറച്ചാൽ വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ കുറയും. ചിലയിടത്ത് അശ്രദ്ധയാണ് അപക ടങ്ങൾക്ക് കാരണമെങ്കിൽ ചിലപ്പോൾ അനാസ്ഥയായിരുന്നു. ലൈനിനടുത്ത് ഇരുമ്പുതോട്ടിയും ഏണിയും വെച്ച് പ്രവൃത്തി നടത്തി 220 പേർക്ക് ഷോക്കേറ്റു. 113 പേർ മരിച്ചു. 107 പേർക്ക് പരിക്കേറ്റു.