കണ്ണൂർ :- കാലവർഷത്തിന്റെയും ട്രോളിങ് നിരോധനത്തിന്റെയും പശ്ചാത്തലത്തിൽ കടൽ രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കാൻ ജില്ലയിലുള്ളത് 16 ലൈഫ് ഗാർഡുമാർ. ഫിഷറീസ് വകുപ്പ് താൽക്കാലിക നിയമനത്തിൽ നിയമിച്ചതാണ് ഇവരെ. ഇതിനു പുറമേ അടിയന്തര സാഹചര്യം നേരിടാൻ 81 സ്കിൽഡ് മത്സ്യ തൊഴിലാളികളുടെ സേവനവും ജില്ലയിലുണ്ട്. ഗോവയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരാണിവർ. കടൽ രക്ഷാ പ്രവർത്തനം നടത്താൻ തലായി - അഴീക്കൽ ഹാർബറുകളിലായി 2 ബോട്ടുകളുണ്ട്. ആയിക്കരയിൽ ഒരു ഫിഷറീസ് : തോണിയും സജ്‌ജം. ജില്ലയിൽ : 24 മണിക്കൂർ പട്രോളിങ് കട : ലിൽ ഫിഷറീസ് വകുപ്പ് നടത്തുന്നുണ്ട്. ജൂൺ 9ന് ആരംഭിച്ച ഈ വർഷത്തെ ട്രോളിങ് നിരോധനം ഈ മാസം 31 വരെ 52 ദിവസമാണ്. ഇതര സംസ്‌ഥാന ബോട്ടുകൾ ട്രോളിങ് നിരോധന സമയത്ത് ജില്ലയിൽ പ്രവേശിക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധനം ലംഘിച്ച് ജില്ലയിൽ ഇതുവരെയും ഇതരസംസ്‌ഥാന ബോട്ടുകളൊന്നും എത്തിയിട്ടില്ല. ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾക്ക് ക്യൂ ആർ എനേബ്ൾഡ് ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ നിർബന്ധമാണ്. തട്ടുമടി ഉൾപ്പെടെയുള്ള പരമ്പ രാഗത വള്ളങ്ങൾ ലൈറ്റ് ഫിഷിങും, ജുവനൈൽ ഫിഷിങും നട ത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. മറൈൻ എൻഫോഴ്സ് മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ് എന്നീ വിഭാഗങ്ങളാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.