പടിയൂർ:- പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥി സൂര്യയാണ് (21) മരിച്ചത്.ചക്കരക്കല്ല് നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിൻ്റെയും സൗമ്യയുടെയും മകളാണ് സൂര്യ.
ഇന്ന് രാവിലെ ഷഹർബാനയുടെ മൃതദേഹം കിട്ടിയിരുന്നു. ഇവർ മുങ്ങി താഴ്ന്ന സ്ഥലത്ത് നിന്നും ഏതാനും അകലെ നിന്നും 12.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.ഇരിട്ടി, മട്ടന്നൂർ ഫയർ ഫോഴ്‌സ് സേനകൾ നടത്തിയ തെരച്ചിൽ വിഫലം ആയതിനെ തുടർന്ന് ബുധനാഴ്ച്ച സന്ധ്യയോടെ എത്തിയ മുപ്പത് അംഗ എൻ ഡി ആർ എഫ് സംഘം വ്യാഴാഴ്ച്‌ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
പഴശ്ശി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശമായ പടിയൂർ പൂവം കടവിൽ വെച്ചാണ് സഹപാഠികളായ രണ്ട് വിദ്യാർഥികളും ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടo.