തിരുവനന്തപുരം :- പരശുറാം എക്സ്‌പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചതിനു പുറമേ മറ്റു ട്രെയിനുകളിലെ തിരക്കു കുറയ്ക്കാനും നടപടിയെടുക്കുമെന്നു തിരുവനന്തപുരം ഡിആർഎം ഡോ. മനീഷ് ധപല്യാൽ, മന്ത്രി വി.അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉറപ്പു നൽകി.
ഷൊർണൂർ-കണ്ണൂർ പാസഞ്ചർ കാസർകോട് വരെ നീട്ടുന്നതു പരിഗണിക്കും. വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കുന്നതു പരിശോധിക്കും. രാജധാനി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ് അനുവദിക്കുന്നത് റെയിൽവേ ബോർഡിൻ്റെ പരിഗണനയ്ക്ക് അയയ്ക്കും. സംസ്ഥാനത്തെ അവധിക്കാലത്ത് അധിക സർവീസ് നടത്തുന്നതി നു കലണ്ടർ തയാറാക്കി റെയിൽവേക്ക് നൽകും. സ്പെഷൽ സർവീസുകൾ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പുകൾ നൽകും. ട്രെയിനു കളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സർക്കാരുമായി കൂടിയാലോചിച്ച് നടപടിയെടുക്കാനും ധാരണയായി.