മയ്യിൽ :- കോപ്പ അമേരിക്ക ഫുട്ബോൾ 2024, മത്സരത്തിനോടനുബന്ധിച്ച് അർജൻ്റീന ഫാൻസ് കോറളായി സംഘടിപ്പിച്ച പ്രവചന മത്സരം . കോപ്പ 2024 ആര് നേടും, മത്സരത്തിൻ്റെ ഗോൾ നില എത്ര എന്ന ചോദ്യത്തിനു ശരിയുത്തരം എഴുതിയരിൽ നിന്നും വിജയിയായി സിദാൻ കോറളായിയെ നറുക്കെടുപ്പിലെ കണ്ടെത്തി.
കോറളായി പാലത്തിനടുത്ത് വെച്ച് നടന്ന നറുക്കെടുപ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു. സി.മോഹനൻ്റെ അദ്ധ്യക്ഷയിൽ നടന്ന പരിപാടിയിൽ ഷംസീർ കോറളായി സമ്മാനദാനം നടത്തി. ശ്രീജേഷ് കൊയിലേരിയൻ, ടി.വി സമീർ, പി.സനകൻ ,ഇ.ഷൺമുഖൻ, യു.പി മജീദ്, കെ.അമർനാഥ്, പി.വിനീഷ്, സി.പ്രസാദ്, ഇ.കരുണാകരൻ, കെ.താജുദ്ദീൻ എന്നിവർ സംസാരിച്ചു. നിഷാന്ത് (സൗദി അറേബ്യ) ആശംസ അറിയിച്ചു.