മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ പി.കെ. ദേവകിയമ്മ മെമ്മോറിയൽ ഏജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ക്യാഷ് അവാർഡ് വിതരണവും നാളെ ജൂലൈ 15 തിങ്കളാഴ്ച നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചർ അധ്യക്ഷയാവും.
പി.കെ ദേവകിയമ്മയുടെ സ്മരണാർത്ഥം ട്രസ്റ്റ് ഏർപ്പെടുത്തുന്ന ക്യാഷ് അവാർഡിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. ഓരോ ക്ലാസിലെയും കലാ-കായിക-പഠന മേഖലകളിൽ മികവ് തെളിയിക്കുന്ന കുട്ടിക്ക് 2500 രൂപയാണ് ക്യാഷ് അവാർഡ്. മാനേജ്മെന്റ് പ്രതിനിധിയും മുംബൈ മൊണ്ടാന ഇന്റർനാഷണൽ പ്രീസ്കൂൾ ഡയറക്ടറുമായ കെ.കെ. നമ്പ്യാർ അവാർഡ് വിതരണം ചെയ്യും.