കണ്ണൂർ :- സംസ്ഥാനത്തെ മികച്ച ജെ.ആർ.സി. അധ്യാപക അവാർഡ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് കോട്ടയത്ത് വെച്ച് നടന്ന പരിപാടിയിൽ വെച്ച് മുഹമ്മദ് കീത്തേടത്ത് ഏറ്റുവാങ്ങി. ഇരുപത്തഞ്ച് വർഷമായി ജൂനിയർ റെഡ്ക്രോസിൻ്റെ കണ്ണൂർ ജില്ലയുടെ നേതൃത്വരംഗത്ത് പ്രവർത്തിച്ചു വരുന്നു ജില്ലാ കോഡിനേറ്ററാണ് മുഹമ്മദ് കീത്തേടത്ത്.
വിദ്യാർത്ഥികളിൽ സേവനമനോഭാവം വളർത്തുന്നതിന് നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജൂനിയർ റെഡ്ക്രോസ് നടത്തിവരുന്നു. ലഹരിക്കെതിരെ കുട്ടിക്കൂട്ടം, പറവകൾക്കൊരു പാനപാത്രം, തേന്മാവ്, സാന്ത്വനം, റോഡ് സുരക്ഷജീവൻ രക്ഷ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നേതൃത്വം നൽകുന്നു.