ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ.സി ഗണേശൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി.കെ രഘുനാഥൻ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.കെ സുകുമാരൻ, യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡന്റ് പി.പ്രവീൺ, കെ.വി പ്രഭാകരൻ, കെ.ഭാസ്കരൻ, ടിൻ്റു സുനിൽ എന്നിവർ സംസാരിച്ചു. എം.പി പ്രഭാകരൻ, എം.സി സന്തോഷ് കുമാർ, രജീഷ് മുണ്ടേരി, സി.മനോജ് കുമാർ, എം.വിശ്വനാഥൻ, കെ.പി മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.