കെപിസിസി മൈനോറിറ്റി വിഭാഗം തളിപ്പറമ്പ് നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു


കമ്പിൽ :- കെപിസിസി മൈനോറിറ്റി വിഭാഗം തളിപ്പറമ്പ് നിയോജകമണ്ഡലം കൺവെൻഷൻ കമ്പിൽ എം എൻ ചേലേരി മന്ദിരത്തിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാ ചെയർമാൻ കെ ആർ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ആലിക്കുട്ടി പന്നിയൂർ അധ്യക്ഷത വഹിച്ചു. 

ഡിസിസി നിർവാഹസമിതി അംഗം കെ.എം ശിവദാസൻ, ജില്ലാ വൈസ് ചെയർമാൻമാരായ സി.എച്ച് മൊയ്തീൻകുട്ടി, പി.വി അബ്ദുൽ മജീദ്, കെ.വി.ടി മുഹമ്മദ് കുഞ്ഞി, ജില്ലാ ജനറൽ സെക്രട്ടറി സുബൈർ മാക്ക, ജില്ലാ കോഡിനേറ്റർ സി.കെ മഹ്മൂദ് ഹാജി, ചേലേരി മണ്ഡലം ചെയർമാൻ യൂസഫ് ചേലേരി തുടങ്ങിയവർ സംസാരിച്ചു. ചാരിറ്റി പ്രവർത്തന രംഗത്ത് സജീവമായ ജയ് ഹിന്ദ് ചാരിറ്റി സെന്ററിന്റെ ചെയർമാനും ജില്ല മൈനോറിറ്റി കോൺഗ്രസിന്റെ വൈസ് ചെയർമാൻ കെ.വി.ടി മുഹമ്മദ് കുഞ്ഞിയെ ചടങ്ങിൽ വെച്ച് ജില്ലാ ചെയർമാൻ പൊന്നാടയണിയിച്ചു ആദരിച്ചു.





Previous Post Next Post