കമ്പിൽ :- കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കുന്ന ചന്ദ്രിക ദിനപത്രം അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി. സ്കൂൾ സീനിയർ അസിസ്റ്റൻറ് എം എസ് രാജേഷ് മാസ്റ്റർക്ക് ചന്ദ്രിക ദിനപത്രം നൽകിക്കൊണ്ട് തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ - കൊളച്ചേരി പഞ്ചായത്ത് പ്രചാരണ സമിതി ചെയർമാൻ കെ പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ - കൊളച്ചേരി പഞ്ചായത്ത് പ്രചാരണ സമിതി കൺവീനർ മൻസൂർ പാമ്പുരുത്തി , എം എസ് എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ വി.ടി ആരിഫ്, മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖാ ജനറൽ സെക്രട്ടറി കെ പി റഹീസ്, പി ഇസ്മായിൽ , കെ നാസർ , പി ടി പി സാലിം, അധ്യാപകരായ എ കെ ആനന്ദ് , പി കെ രഞ്ജിത്ത്, ഇ.പി അനീഷ് തുടങ്ങിയവർ സംബന്ധിച്ചു. അബുദാബി കണ്ണൂർ ജില്ലാ കെ എം സി സി വൈസ് പ്രസിഡണ്ട് മുഹമ്മദ് കൊളച്ചേരിയാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക പത്രങ്ങൾ സ്പോൺസർ ചെയ്തത്.