മയ്യിൽ :- മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫീസ് എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് ശിവൻ കെ.വി അധ്യക്ഷനായി. കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനം ടി.കെ ഗോവിന്ദൻ മാസ്റ്ററും, സ്ട്രോങ്ങ് റൂം ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ് വി.സുനിൽകുമാറും നിർവ്വഹിച്ചു. ആദ്യ നിക്ഷേപം കെ.സി ഹരികൃഷ്ണൻ മാസ്റ്ററും, ആദ്യ MDS നിക്ഷേപം കെ.സി വിജയനും സ്വീകരിച്ചു.
കെ.വി പ്രജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സംഘം. ജില്ല സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി, എൻ.അനിൽ കുമാർ, പഞ്ചായത്ത് മെമ്പർ കെ.ബിജു, കേരള ബാങ്ക് മയ്യിൽ. മാനേജർ സരളാക്ഷൻ ടി.വി, രാജീവൻ മാണിക്കോത്ത്, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു . സ്വാഗത സംഘം ചെയർമാൻ മനോജ് മയ്യിൽ സ്വാഗതവും സഹകരണ സംഘം ഡയറക്ടർ വിനോദ് കണ്ടക്കൈ നന്ദിയും പറഞ്ഞു.