ചട്ടുകപ്പാറ :- ബാലസംഘം വേശാല വില്ലേജ് സമ്മേളനം ജൂലായ് 13 ന് ശനിയാഴ്ച രാവിലെ 9.30 ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ബാലസംഘം മയ്യിൽ ഏരിയ സമിതി ജോ: കൺവീനർ കെ.മധു ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് സാഷ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
എം.വി സുശീല , കെ.പ്രിയേഷ് കുമാർ, കെ.നാണു എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി നന്ദിത് കൃഷ്ണ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ - കെ.വി പ്രതീഷ്
വൈസ് ചെയർമാൻ - കെ.ദിനേശൻ, സാഷ പ്രശാന്ത്
കൺവീനർ - കെ.മധു
ജോ : കൺവീനർ - ടി.മനോജ്, നന്ദിത് കൃഷ്ണ