മയ്യിൽ :- കലുങ്കുകൾ പുതുക്കിപ്പണിയുമ്പോൾ നിർത്തിവെച്ച മയ്യിൽ വില്ലേജ് ഓഫീസ് റോഡിലൂടെയുള്ള ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് കേരള കർഷക സംഘം വള്ളിയോട്ട് വടക്ക് യൂണിറ്റ് കൺവെൻഷൻ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. സർവ്വീസ് നിർത്തിയതുകാരണം വിദ്യാർത്ഥികളും രോഗികളും വയോജനങ്ങളും ഉൾപ്പെടെയുള്ള നിരവധിയാളുകൾ വല്ലാത്ത യാത്രാ ദുരിതം അനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
കെ.നാരായണൻ്റെ അദ്ധ്യക്ഷതയിൽ ജയകേരളവായനശാലയിൽ നടന്ന കൺവെൻഷൻ ഏരിയ വൈസ് പ്രസിഡണ്ട് എം.വി ഓമന ഉദ്ഘാടനം ചെയ്തു. ഇ.പി രാജൻ, എം.വി നാരായണൻ , കെ.പി പവിത്രൻ, വി.വി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.വി നാരായണൻ സ്വാഗതവും കെ.പി പവിത്രൻ നന്ദിയും പറഞ്ഞു.