മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും യുവജനവേദിയും ചേർന്ന് 'എഴുത്തുകാരനൊപ്പം' പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാര ജേതാവ് ആർ ശ്യാം കൃഷ്ണൻ മുഖ്യാതിഥിയായി. പുരസ്കാരങ്ങളേക്കാൾ കഥ ആരെങ്കിലുമൊക്കെ വായിക്കുന്നതും അവരുടെ ഓർമകളിൽ ഇടം നേടുന്നതുമാണ് സന്തോഷം നൽകുന്ന അനുഭവമെന്ന് ശ്യാം കൃഷ്ണൻ പറഞ്ഞു.
സി.വി ഗംഗാധരൻ ഉപഹാരം നൽകി. പി.വി ശ്രീധരൻ, കെ.സി ശ്രീനിവാസൻ, കെ.കെ റിഷ്ണ, എം.ഷൈജു, പി.പി സതീഷ് കുമാർ എന്നിവർ സംസാരിച്ചു.