ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി ; പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമ അറസ്റ്റിൽ



കണ്ണൂർ :- ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാർ അറസ്റ്റിൽ. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയിൽ പറയുന്നത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാർക്കെതിരെ 20കാരി പരാതി നൽകുകയായിരുന്നു.

ഇന്നലെ ഫിസിയോതെറാപ്പി ചെയ്യാൻ സെൻ്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല. 



Previous Post Next Post