മട്ടന്നൂർ:- നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവും മകനും മരണപ്പെട്ടു മട്ടന്നൂർ പരിയാരം സ്വദേശി നവാസ് (44), മകൻ മുഹമ്മദ് യാസിൻ (10) എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയാണ് അപകടം. പഴശ്ശിയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ നവാസിൻ്റെ ഭാര്യ അസീറ, മക്കളായ റിഷാൻ, ഫാത്തിമ എന്നിവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.