മയ്യിൽ :- പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനായി കണ്ടക്കൈ രണ്ടാം വാർഡിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കണ്ടക്കൈ നജാത്തുൽ ഇസ്ലാം മദ്രസയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ, മെഡിക്കൽ ഓഫീസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന് വേണ്ടി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. വി.വി അനിതയെ ചെയർഴ്സണായും എ.പി മോഹനനെ കൺവീനറായും തെരഞ്ഞെടുത്തു.