പാമ്പുരുത്തി :- പാമ്പുരുത്തി ശാഖ മുസ്‌ലിം ലീഗ് ഓഫീസ് നവീകരണ പ്രവൃത്തി ഉത്ഘാടനം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
എം.മമ്മു മാസ്റ്റർ, എം.ആദം ഹാജി, വി.ടി മൻസൂർ, എം.അബ്ദുള്ള, എം.മുഹമ്മദ് ഹനീഫ ഫൈസി, സി.കെ അബ്ദുൽ റസാക്ക്, എം.അനീസ് മാസ്റ്റർ, ആരിഫ് വി.ടി, റാസിം പാട്ടയം, കെ.സി മുഹമ്മദ് കുഞ്ഞി, പി.പി അബ്ദുള്ള, നജാദ് തുടങ്ങിയവർ സംസാരിച്ചു ശാഖാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി അബ്ദുൽസലാം സ്വാഗതവും എൻ.പി റിയാസ് നന്ദിയും പറഞ്ഞു.