കൊളച്ചേരി :- കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) പെൻഷൻ പരിഷ്കരണ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി കൊളച്ചേരി ട്രഷറി ക്ക് മുന്നിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി രാജൻ മാസ്റ്റർ വിശദീകരണ പ്രസംഗം നടത്തി.
സി.ശ്രീധരൻ മാസ്റ്റർ, സി.വാസുമാസ്റ്റർ, കെ.സി രമണി ടീച്ചർ, വി.പത്മനാഭൻ മാസ്റ്റർ, കെ.എം നാരായണൻ മാസ്റ്റർ സി.ഒ ശ്യാമള ടീച്ചർ, കെ.മുരളീധരൻ മാസ്റ്റർ ,സി.വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.കെ പ്രഭാകരൻ രുഗ്മിണി ടീച്ചർ, പി.ശിവരാമൻ, എൻ.കെ മുസ്തഫ മാസ്റ്റർ, കെ.പി ചന്ദ്രൻ, ടി.പി പുരുഷോത്തമൻ, ആർ.ദിവാകരൻ, ടി.പി രാധാകൃഷ്ണൻ , ഇന്ദിര ടീച്ചർ, സത്യഭാമ, ടി.ഒ നാരായണൻ കുട്ടി, പി.പി മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.