കുറ്റ്യാട്ടൂർ:-KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, സഹായ ധന വിതരണവും നടത്തി. അനുസ്മരണ സമ്മേളന ഉദ്ഘാടനവും സഹാധന വിതരണവും KSSPA ജില്ലാ സെക്രട്ടറി KC രാജൻ മാസ്റ്റർ നിർവ്വഹിച്ചു.തരിയേരി - കൂവച്ചിക്കുന്നിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ ചെലവ് സംഘടന ഏറ്റെടുത്തു.
പത്മനാഭൻ മാസ്റ്റർ, ബാലകൃഷ്ണൻമാസ്റ്റർ,വി ബാലൻ, എം. വി. രാമചന്ദ്രൻ, എം.വി കുഞ്ഞിരാമൻ മാസ്റ്റർ, കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ട് എം.വിജയൻ അധ്യക്ഷത വഹിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും ഇ.കെ വാസുദേവൻ നന്ദിയും പറഞ്ഞു.