പാമ്പുരുത്തി :- MSF പാമ്പുരുത്തി ശാഖ പ്രവർത്തക കൺവെൻഷനും പുനർ കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു. MSF ശാഖ വൈസ് പ്രസിഡന്റ് ലിയാഖത്.എംന്റെ അധ്യക്ഷതയിൽ യുഎഇ KMCC പാമ്പുരുത്തി ശാഖ പ്രവർത്തകനായ അബ്ദുള്ള പി.പി ഉദ്ഘാടനം നിർവഹിച്ചു. MSF പഞ്ചായത്ത് ജന:സെക്രട്ടറി റാസിം പാട്ടയം മുഖ്യപ്രഭാഷണം നടത്തി.
ശാഖ മുസ്ലിം ലീഗ് നേതാക്കന്മാരായ ഉമ്മർ.എം, അമീർ ദാരിമി, ശാഖ യൂത്ത് ലീഗ് ജന:സെക്രട്ടറി മുഹമ്മദ് കുഞ്ഞി കെ.സി പഞ്ചായത്ത് MSF പ്രസിഡന്റ് ആരിഫ് വി.ടി എന്നിവർ ആശംസയർപ്പിച്ചു. നാസിമുദ്ദീൻ.എം സ്വാഗതവും നിഹാദ് പി.പി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡണ്ട് : നജാദ്.പി
ജനറൽ സെക്രട്ടറി : നിആദ് പി.പി
ട്രഷറർ : സിനാൻ കെ.വി