കണ്ണൂർ :- ചാല പാചകവാതക ടാങ്കർ ദുരന്തം നടന്നിട്ട് ഇന്ന് 13 വർഷം പൂർത്തിയാകുന്നു. 2012 ഓഗസ്റ്റ് 27ന് രാത്രി 10.50നാണ് മംഗളൂരുവിൽ നിന്നു പാചകവാതകവുമായി എറണാകുളത്തേക്കു പോകുകയായിരുന്ന ടാങ്കർ ലോറി ചാല അമ്പലം സ്റ്റോപ്പിലെ ഡിവൈഡറിൽ ഇടിച്ചുകയറി മറിഞ്ഞത്. വാതക ചോർച്ചയുണ്ടാ യി 20 മിനിറ്റിനു ശേഷം ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ 20 പേർ മരിക്കുക യും അൻപതോളം പേർക്ക് പൊള്ളലേറ്റ് പരുക്കേൽക്കുകയും ചെയ്തു.
സ്ഥലത്തെ ക്ഷേത്രം ഒഴിച്ച് വീടുകളും കടകളുമടക്കമുള്ള കെട്ടിടങ്ങൾ തകർന്നു. വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഉണ്ടായിരുന്ന ഫർണിച്ചറും ഗൃഹോപകരണങ്ങ ളുമടക്കം കത്തിനശിച്ചു. വീട്ടുമുറ്റങ്ങളിലും റോഡരികിലും നിർത്തി യിട്ടിരുന്ന വാഹനങ്ങളും കത്തിന. അപകടത്തെ തുടർന്ന് നാമാവ ശേഷമായ ചാല അമ്പലം പരിസ രത്ത് വീണ്ടും പച്ചപ്പും ജനജീവിതവും സാധാരണപോലെയായെങ്കി ലും ദേശീയപാത വികസന പ്രവൃത്തികൾ സ്‌ഥലത്തിന്റെ ഘടന തന്നെ മാറ്റി മറച്ചിരിക്കുകയാണ്. ദുരന്തത്തിൽ തകർന്ന് പിന്നെയും കെട്ടിപ്പെടുത്ത വീടുകളും കടക ളും മിക്കതും റോഡ് പ്രവൃത്തികൾക്ക് വേണ്ടി പൊളിച്ച് മാറ്റി. 2012 ൽ പാചക വാതക ടാങ്കർ മറിഞ്ഞ സ്‌ഥലത്ത് ഇപ്പോൾ ദേശീയപാതയ്ക്ക് കുറുകേയുള്ള വലിയ അടിപ്പാതയാണ് ഉള്ളത്.
2012 ലെ പാചക വാതക ടാങ്കർ ദുരന്തത്തിന് കാരണം ടാങ്കർ ലോറിയുടെ അമിത വേഗമാണെ ന്ന് തെളിഞ്ഞിരുന്നു. തുടർന്ന് ടാ ങ്കർ ലോറി സർവീസുകളുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുത ലുകൾ നടപ്പിലാക്കിയിരുന്നെങ്കി ലും തുടർച്ചയുണ്ടായില്ല. തുടർ ന്നും കോഴിക്കോട് ഭാഗത്തേക്ക് പാചക വാതകം കൊണ്ടുപോകു കയായിരുന്ന ടാങ്കർ ലോറി മറി ഞ്ഞ് വാതകം ചോർന്നെങ്കിലും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ പ്രവൃത്തികളെ തുടർന്ന് അപായം ഉണ്ടായില്ല.
ദിവസങ്ങൾക്ക് മുൻപ് കോഴി ക്കോട് ഭാഗത്തേക്ക് പാചക വാത കവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയുടെ എൻജിനിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തിയിരുന്നു.പാചക വാതക വാതക ടാങ്കർ ലോറികളടക്കം ഇപ്പോഴും സുര ക്ഷാ മുൻകരുതലുകളോ നിയന്ത്ര : ണങ്ങളോ ഇല്ലാതെയാണ് ഓടുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പാചക വാതക ടാങ്കർ ദുരന്തം നേരിട്ട ചാല അമ്പലം പരിസരത്ത് വിവിധ പദ്ധതികൾക്ക് വേണ്ടി മൂന്നാമത്തെ പ്രാവിശ്യമാണ് കുടിയൊഴിപ്പിക്കൽ നടന്നത്. 1980 കളിലെ പഴശ്ശി പദ്ധതിയുടെ കനാൽ, തുടർന്ന് താഴെചൊവ്വ- ചാല-നടാൽ ബൈപാസ്, ഇപ്പോൾ ദേശീയപാത വികസനം പദ്ധതി എന്നിവയാണവ. ജല പാത, കെ.റെയിൽ, നിലവിലെ റെയിൽപാളത്തിൻെ വളവ് നേരെയാക്കൽ, റിങ് റോഡ് പദ്ധതി എന്നീ പദ്ധതികളുടെ ആലോചനകളിലും പ്രദേശം ഉൾപ്പെടുന്നുണ്ട്.