മലപ്പട്ടം :- മലപ്പട്ടം എ.കുഞ്ഞിക്കണ്ണൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ 1990-91 എസ്എസ്എൽസി ബാച്ചിലെ സഹപാഠികളുടെ മക്കളിൽ നിന്നും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രമണി ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി.
പി.കെ രാജേഷ്, എം.വി ബാബു, സി.പി രാജീവൻ, സി.പി വിനോദ്, കെ.വി മനോജ്, ഇ.സോമസുന്ദരൻ, എം.പി ലക്ഷ്മണൻ, കെ.വി ഷീബ, കെ.കെ പ്രീത, ഷീന ടി.പി തുടങ്ങിയവർ സംസാരിച്ചു.