പഴയങ്ങാടി :- സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) ആഗോള തലത്തിൽ മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'ആരോടും ചോദിക്കാം' പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷ 30ന് ആരംഭിക്കും.
'ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം എവിടെ നിന്നും ഉത്തരങ്ങൾ കണ്ടെത്താം' എന്ന രീതിയിൽ ഒരു മാസത്തിനകം ഉത്തരങ്ങൾ തയാറാക്കേണ്ട ഓൺലൈൻ പരീക്ഷയിൽ യു.പി, എച്ച്.എസ്, പ്രവാസി മലയാളം മിഷൻ വിദ്യാർഥികൾക്കും പങ്കെടുക്കാം ഫോൺ : 94477 49131, 9544181520