ചര്‍മ്മ മുഴരോഗ പ്രതിരോധ കുത്തിവെപ്പ് ആഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ 13 വരെ


കണ്ണൂർ :- ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ അഞ്ചാംഘട്ട കുളമ്പ് രോഗനിയന്ത്രണ പദ്ധതിയുടെയും ചര്‍മ്മ മുഴരോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.പി ദിവ്യ ആഗസ്റ്റ് അഞ്ചി ന് രാവിലെ 10.30 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കും.

ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കും. ആഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ 13 വരെയുള്ള 30 പ്രവൃത്തി ദിവസങ്ങളില്‍ വാക്‌സിനേറ്റര്‍മാര്‍ വീടുകളില്‍ എത്തി കുത്തിവെപ്പ് നടത്തും.

Previous Post Next Post